
ചെങ്ങന്നൂർ: കേരളത്തിൽ നിന്നും നൂറുകണക്കിന് വീരശൈവ സാംസ്കാരിക പ്രവർത്തകർ
ബംഗളൂരുവിൽ നടക്കുന്ന വീരശൈവ സാംസ്കാരിക സമ്മേളനത്തിൽ
പങ്കെടുക്കുമെന്ന് വിശ്വ വീരശൈവ സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോണും ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ കോട്ടയവും അറിയിച്ചു.
ഓൾ ഇന്ത്യ വീരശൈവ ശിവാചാര്യ സൻസ്ഥതയുടെ ആഭിമുഖ്യത്തിൽ ശ്രീമദ് രംഭാപുരി ജഗദ്ഗുരുവിന്റെ നേതൃത്വത്തിൽ, ലോകഗുരു ശ്രീ രേണുകാചാര്യ ശിവാചാര്യ ശിഖാമണി സ്ഥാപിച്ച വീരശൈവ സിദ്ധാന്തം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന സമ്മേളനം സെപ്റ്റംബർ 26, 27 തീയതികളിൽ ആണ്
ബoഗളൂരുവിൽ
നടക്കുക.
സമ്മേളനത്തിൽ വീരശൈവ മതത്തെക്കുറിച്ച് നാല് പ്രത്യേക സെക്ഷനുകളായ മതത്തിൻ്റെ തത്ത്വങ്ങൾ , പൈതൃകം, ചരിത്രം, ഭാവി എന്നിവയെ കുറിച്ചുള്ള ചർച്ചകൾ നടക്കും. സമ്മേളനം കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്യും. നിരവധി മന്ത്രിമാരും വിശിഷ്ടാതിഥികളും പങ്കെടുക്കും.










